മസ്കറ്റ്:ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പല സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. വടക്കന്‍ അല്‍ ഷർഖിയ, അല്‍ ദഖിലിയ, വടക്കന്‍ അല്‍ ബതീന, അല്‍ ദഹീര, അല്‍ ബുമൈമി മേഖലകളില്‍ മഴ കിട്ടി.താഴ്ന്ന പ്രദേശങ്ങളിലേക്കോ താഴ്വരകളിലേക്കോ യാത്ര പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
അതേസമയം ഖത്തർ കടുത്ത ചൂടിലേക്ക് നീങ്ങുകയാണ്. അടുത്ത 13 ദിവസങ്ങളില്‍ ചൂട് കൂടും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. കാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.