ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ച് കെപിസിസി

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ച് കെപിസിസി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22 ന് കോഴിക്കോട് നടത്താനിരുന്ന ജനസദസ് ഉള്‍പ്പെടെയുള്ള കെപിസിസിയുടെയും കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതു പരിപാടികളും ജൂലൈ 24 വരെ മാറ്റിവച്ചു.

ജില്ല, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളില്‍ ഈ ഒരാഴ്ചക്കാലം ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടികള്‍ നടത്തണമെന്നും അദേഹം ആഹ്വാനം ചെയ്തു. കേരളത്തില്‍ ഇന്ന് പൊതു അവധിയാണ്. രണ്ട് ദിവസത്തെ ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധി നല്‍കി. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി. കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.