കള്ളക്കടത്ത് സംഘം കൊണ്ടുപോയ 105 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

കള്ളക്കടത്ത് സംഘം കൊണ്ടുപോയ 105 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് അനധികൃതമായി കടത്തുകയും പിന്നീട് പൊലീസ് പിടികൂടുകയും ചെയ്ത 105 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി അമേരിക്ക. പുരാവസ്തുക്കള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സലേറ്റിന് കൈമാറി. ഇവ ഉടന്‍ ഇന്ത്യയിലെത്തിക്കും.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ യു.എസ് സന്ദര്‍ശനത്തിനിടെയുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നിര്‍ണായക നടപടി. പുരാവസ്തുക്കളില്‍ 47 എണ്ണം വടക്ക് കിഴക്കേ ഇന്ത്യയില്‍ നിന്നും 27 എണ്ണം ദക്ഷിണേന്ത്യയില്‍ നിന്നുള്ളതുമാണ്.

ടെറാകോട്ട, കല്ല്, ലോഹം, തടി തുടങ്ങിയവയില്‍ തീര്‍ത്ത പുരാവസ്തുക്കളില്‍ 50 എണ്ണത്തിന് മതപരമായ പ്രാധാന്യമുണ്ട്. ഇത്തരത്തിലെ 33 കോടി രൂപയുടെ 307 പുരാവസ്തുക്കള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

സുഭാഷ് കപൂര്‍ എന്നയാളുടെ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം കടത്തിയ പുരാവസ്തുക്കളാണ് ഇവയിലേറെയും. ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ ഇയാള്‍ നിലവില്‍ തമിഴ്‌നാട് ജയിലിലാണ്. കള്ളക്കടത്തുകേസിലെ വിചാരണക്കായി ഇയാളെ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.