ഷാർജ: ഹിജ്റാ പുതുവർഷത്തോട് അനുബന്ധിച്ച് ഷാർജയില്‍ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി. ജൂലൈ 20 നാണ് സൗജന്യപാർക്കിംഗ് ലഭ്യമാകുക. ആഴ്ചയില്‍ ഏഴ് ദിവസവും പാർക്കിംഗ് ഫീസ് ഈടാക്കുന്ന പാർക്കിംഗ് മേഖലകള്‍ക്ക് ഇത് ബാധകമല്ല.
എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് ജൂലൈ 20 വ്യാഴാഴ്ചയും പൊതു അവധിയാണ്.
ഹിജ്റാ വർഷത്തോട് അനുബന്ധിച്ച് യുഎഇയില്‍ ജൂലൈ 21 നാണ് പൊതു അവധി. വാരാന്ത്യ അവധികൂടി കണക്കിലെടുക്കുമ്പോള്‍ 3 ദിവസം തുടർച്ചയായ അവധിയാണ് ലഭിക്കുക.