ഷാർജ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഷാർജ ഇന്ത്യന്‍ അസോസിയേഷന്. ജനസമ്മതനും കർമ്മനിരതനുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഷാർജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് വൈ എ റഹീം അനുസ്മരിച്ചു.
ഇന്ത്യന്‍ അസോസിയേഷന് ഷാർജയോടൊപ്പം ചേർന്ന് അദ്ദേഹം പ്രവാസികള്‍ക്ക് വേണ്ടി ചെയ്ത ഉപകാരപ്രദമായ കാര്യങ്ങളെല്ലാം ഈ അവസരത്തില്‍ ഓർക്കുന്നുവെന്നും ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അസോസിയേഷന് മാനേജിംഗ് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.