തിരുവനന്തപുരം: അപ്പയ്ക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ് ജനങ്ങള്‍ നല്‍കിയ യാത്രാമൊഴിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഇളയമകള്‍ അച്ചു ഉമ്മന്‍. അദ്ദേഹത്തെ നെഞ്ചേറ്റുന്ന മലയാളികളിലൂടെ അദ്ദേഹത്തിന് മരണമില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
'ജീവിച്ചിരുന്നപ്പോള്‍ അപ്പയ്ക്ക് ഒരുപാട് ബഹുമതികള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്ന് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന ഈ യാത്രാ മൊഴിയാണ് അപ്പയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ജനങ്ങള്‍ക്കിടയില്‍ മാത്രമാണ് അപ്പ ജീവിച്ചിട്ടുള്ളത്. അദ്ദേഹത്തിന് ഏറ്റവും അര്‍ഹമായ യാത്രാമൊഴിയാണ് ഇത്. അദേഹം ഒരിക്കലും മരിക്കില്ല. ഞങ്ങളിലൂടെ അദേഹത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാരിലൂടെ, അദേഹത്തെ നെഞ്ചിലേറ്റിയ മലയാളികളിലൂടെ അദേഹത്തിന് മരണമില്ല'- കണ്ണീരണിഞ്ഞ വാക്കുകള്‍കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ ഇളയമകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു.