കൊച്ചി: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി അപമാനിച്ച സംഭവം ഭാരതത്തിന്റെ സത്‌പേരിന് തീരാക്കളങ്കമായെന്ന്പ്രോ ലൈഫ് അപ്പോസ്തലേറ്റ്.വിശ്വാസാചരങ്ങളുടെ പേരു പറഞ്ഞ്യുവതികളെകലാപകാരികള്‍ വിവസ്ത്രരാക്കിതെരുവിലൂടെ വലിച്ചിഴച്ച്കൊണ്ടുപോയി അക്രമിക്കുകയായിരുന്നു.
ഇത്തരം അക്രമങ്ങള്‍ മനുഷ്യ മനസുകളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. മനുഷ്യരെ ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശീലനം സാര്‍വത്രികമായി ലഭിക്കണം. വൈകൃത മനസുള്ള ആള്‍ക്കൂട്ടങ്ങളെ കര്‍ശന നിയമ നടപടികളിലൂടെ നേരിടുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം.
മണിപ്പൂരില്‍ അരങ്ങേറിയത് പോലുള്ള ഹീനതയ്‌ക്കെതിരെ സാമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാന്‍ മത രാഷ്ട്രിയ നേതൃത്വങ്ങള്‍ ശക്തമായ പ്രതികരണത്തിനു തയ്യാറാകണം. പ്രതിഷേധ സമ്മേളങ്ങള്‍ നടത്തണമെന്നും പ്രോ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭ്യര്‍ത്ഥിച്ചു.