അബുദാബി: ഹിജ്റാ പുതുവർഷത്തോട് അനുബന്ധിച്ച് ജൂലൈ 21 വെളളിയാഴ്ച അബുദാബിയില്‍ പാർക്കിംഗ് ഫീസും ടോളും ഈടാക്കില്ല. അബുദാബി ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്റർ അറിയിച്ചു.
2023 ജൂലൈ 21 വെളളിയാഴ്ച മുതല്‍ ജൂലൈ 22 ശനിയാഴ്ച രാവില 8 മണിവരെയാണ് പാർക്കിംഗ് സൗജന്യമായിരിക്കുക. ഡാർബ് ടോള്‍ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്ററുകളും പ്രവർത്തിക്കില്ല.