അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് (ഇ10) ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഭാഗികമായി അടച്ചിടും. നാല് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്നാണ് അബുദാബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചത്.
അല്‍ ഷഹാമ-ദുബായ് ഭാഗത്തേക്കുളള രണ്ട് വലത് പാതകള്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ വെളളിയാഴ്ച രാത്രി 10 മണിവരെയായിരിക്കും അടച്ചിടുക. അല്‍ ഷഹാമ-ദുബായ് ഭാഗത്തേക്കുളള മൂന്ന് വലത് പാതകള്‍ ജൂലൈ 21 വെളളിയാഴ്ച രാത്രി 10 മുതല്‍ ജൂലൈ 24 തിങ്കള്‍ രാവിലെ 6 വരെ അടച്ചിടും.ഗതാഗത മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു