കാവനില്‍: മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അയര്‍ലന്റിലെ
കാവനിലില്‍ മലയാളികള്‍ അനുശോചിച്ചു. ജോജസ്റ്റ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.
മികച്ച ഭരണാധികാരിയും ജനനേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു. യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും ആളുകള്‍ ഓര്‍ത്തെടുത്തു.

യോഗത്തില്‍ അബീഷ് മാന്വല്‍, ചാക്കോച്ചന്‍ മടപ്പള്ളിമറ്റം, സോജി സിറിയക്, സക്കു സക്കറിയ, അബിന്‍ ക്ലമന്റ്, ജിന്‍സണ്‍ ജോസഫ്, വിവേക് തോമസ് മാത്തുക്കുട്ടി വര്‍ക്കി, രാജേഷ് ജോണ്‍, ദീപു മാത്യു, സെബിന്‍ സിറിയക്, ശ്രീകുമാര്‍ കൈപ്പിള്ളില്‍, ലിബിന്‍ വര്‍ഗീസ്, വിനീഷ്, ഡാനി വര്‍ഗീസ്, ബിനീഷ് ഫിലിപ്പ്, സല്‍മാ ജോര്‍ജ്, മാര്‍ടീനാ, ലിജി ഡാനി, ഫവാസ് മാടശേരി തുടങ്ങിയവര്‍ പങ്കെടുത്തു.