അജ്മാന്‍: വേനല്‍ അവധിയോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനമൊരുക്കി അജ്മാന്‍ പോലീസ്. ആഗസ്റ്റ് ഏഴുമുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് പോലീസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. 16 ക്ലാസുകളാണ് കുട്ടികള്‍ക്ക് നല്‍കുക.
10 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്ക് 400 ദിർഹം ഫീസ് നല്‍കി ക്ലാസുകള്‍ പ്രയോജനപ്പെടുത്താം. പൊലീസ് സ്പോര്‍ട്സ് ആൻഡ് ഷൂട്ടിംഗ് ക്ലബിലെ പൂളിലായിരിക്കും പരിശീലനം. 067035204, 067035203, 0522005997 എന്ന നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. [email protected] എന്ന നമ്പറിലൂടെയും വിവരങ്ങള്‍ ലഭ്യമാകും.