ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അഡ്വ. ഷുക്കൂര്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അഡ്വ. ഷുക്കൂര്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്. ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയില്‍ തനിക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയെന്ന് ആരോപിച്ച് എസ്.കെ മുഹമ്മദ് കുഞ്ഞി എന്നയാള്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കോടതിയുടെ നിര്‍ദേശ പ്രകാരം മേല്‍പ്പറമ്പ് പൊലീസാണ് കേസെടുത്തത്. സി ഷുക്കൂറിനെക്കൂടാതെ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍, മകന്‍ അഞ്ചരപ്പാട്ടില്‍ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ്, സതീഷ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മുഹമ്മദ് കുഞ്ഞി കേസിലെ പതിനൊന്നാം പ്രതിയാണ്. സ്ഥാപനത്തിന്റെ ഡയറക്ടറാക്കിയത് താന്‍ അറിഞ്ഞില്ലെന്നും പൂക്കോയ തങ്ങളും മകനും ആവശ്യപ്പെട്ടത് പ്രകാരമാണ് പണം നിക്ഷേപിച്ചതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.