എത്തിസലാത്തിന്‍റെ പേരില്‍ വ്യാജ ലിങ്കുകള്‍; ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

എത്തിസലാത്തിന്‍റെ പേരില്‍ വ്യാജ ലിങ്കുകള്‍; ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയിലെ ടെലകോം കമ്പനിയായ എത്തിസലാത്തിന്‍റെ പേരില്‍ വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എത്തിസലാത്ത് ഇആന്‍റ് അധികൃതർ ആവശ്യപ്പെട്ടു. റിവാഡുകള്‍ ക്ലെയിം ചെയ്യാനുളള അവസരമെന്ന് വ്യക്തമാക്കിയാണ് വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നത്.

പ്രിയ ഉപഭോക്താവേ, തങ്ങളുടെ പ്രോഗ്രാമിലെ വിശ്വസ്ത അംഗമായതിനാല്‍ 220 ദിർഹം റീഫണ്ട് ചെയ്യുന്നു, അതിനായി ഇ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നതാണ് വ്യാജ സന്ദേശം. എത്തിസലാത്തിന്‍റെ ലോഗോ ഉള്‍പ്പടെ ചേർത്താണ് വ്യാജ മെയില്‍ അയക്കുന്നത്.

ഇത്തരത്തിലുളള ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കമ്പനിയില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളോ മെയിലുകളോ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും എത്തിസലാത്ത് ഇആന്‍റ് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.