പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ; വെളിപ്പെടുത്തലുമായി കെ. സുധാകരന്‍

പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ; വെളിപ്പെടുത്തലുമായി കെ. സുധാകരന്‍

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥി ആരെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കും. ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഇടതുമുന്നണി കാണിക്കണമെന്ന് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.

മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണം. പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുന്നതിന് മുമ്പ് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായം പറഞ്ഞത് ശരിയായില്ല. കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

നാളെ ംെവകുന്നേരം നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് ഉമ്മന്‍ചാണ്ടി അനുസമരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് അധ്യക്ഷന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.