'വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല, അപമാനഭാരം കൊണ്ട് തല കുനിയുന്നു'; മണിപ്പൂർ സംഭവത്തിൽ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻ

'വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല, അപമാനഭാരം കൊണ്ട് തല കുനിയുന്നു'; മണിപ്പൂർ സംഭവത്തിൽ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മണിപ്പൂരിൽ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപമാനഭാരം കൊണ്ട് തല കുനിയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഒരു മനുഷ്യന് എങ്ങനെ സ്ത്രീകളോട് ഇത്ര ക്രൂരമാകാൻ കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.

അതേ സമയം കൂട്ടബലാത്സംഗത്തിന് സ്ത്രീകളുടെ ഒത്താശയെന്ന് റിപ്പോർട്ട്. പതിനെട്ടുകാരിയെ പീഡിപ്പിക്കാൻ സ്ത്രീകൾ സഹായിച്ചുവെന്നാണ് പുതിയ പരാതി. മെയ് 15 ന് ഇംഫാലിൽ ആയുധധാരികളായവർ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പതിനെട്ടുകാരി പറയുന്നത്. ഇതിനായി സ്ത്രീകളുടെ സംഘമാണ് തന്നെ വിട്ടുകൊടുത്തതെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നു.

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 21 ന് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നിൽ അറംബായി തെങ്കോൽ സംഘമാണെന്ന് പെൺകുട്ടി ആരോപിച്ചു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ നാഗാലാൻഡിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.