പാരീസ്: വിശ്വവിഖ്യാത നടന് ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന് ചാപ്ലിന് ( 74 ) അന്തരിച്ചു. പാരീസിലായിരുന്നു അന്ത്യം.
ദ കാന്റര്‍ബറി ടെയ്ല്, എ കൗണ്ടസ് ഫ്രം ഹോങ്കോങ്ങ്, എസ്കേപ്പ് ടു ദ സണ്‍, ജാക്ക് ദ റിപ്പര്‍, ദ ബേ ബോയ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്രഞ്ച് ചിത്രങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്. ചാര്‍ലി, ജൂലിയന്‍, ആര്‍തര്‍ എന്നിവര്‍ മക്കളാണ്.
1949 ല്‍ കാലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലായിരുന്നു ജോസഫൈന്റെ ജനനം. ചാപ്ലിന്റെ നാലാം ഭാര്യയായ ഊനാ ഒ നീലിലുള്ള മകളാണ് ജോസഫൈന്. നോബല്‍ സമ്മാന ജേതാവായ അമേരിക്കന്‍ നാടകകൃത്ത് യൂജീന്‍ ഒ നീലിന്റെ മകളാണ് ഊന.
മൂന്നാം വയസിലാണ് ജോസഫൈന് അഭിനയ ലോകത്തേക്ക് ചുവടുവച്ചത്. ചാപ്ലിന് എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ' ലൈംലൈറ്റ്' ( 1952 ) എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയത്.