മണിപ്പൂരിലെ മനുഷ്യാവകാശ ധ്വസംനത്തിനെതിരെ ആലപ്പുഴയിൽ സമൂഹ ഉപവാസ സമരം

മണിപ്പൂരിലെ മനുഷ്യാവകാശ ധ്വസംനത്തിനെതിരെ ആലപ്പുഴയിൽ സമൂഹ ഉപവാസ സമരം

ആലപ്പുഴ: മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കു നേരെ നടക്കുന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിന്റെ പല ഭാ​ഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ ധ്വസംനത്തിനെതിരെ സമൂഹ ഉപവാസ സമരം നടത്താനൊരുങ്ങുകയാണ് ആലപ്പുഴ ലത്തിൻ രൂപത. ജൂലൈ 25 ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതൽ‌ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ഉപവാസ സമരം ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും.

ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നടക്കുന്ന പുഷ്പാർച്ചനയോടെ പ്രതിഷേധ പരിപാടിക്ക് തുടക്കമാകും. തുടർന്ന് വിശ്വാസ സമൂഹവും പൗര ജനാവലിയും പങ്കെടുക്കുന്ന മനുഷ്യാവകാശ മാർച്ച് നടക്കും. ആലുക്കാസ് ​ഗ്രൗണ്ടിൽ നടക്കുന്ന ഉപവാസ സമരം വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.