ദുബായ്: കുതിരയുടെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ ഇറാഖി ബാലിക ലാനിയ ഫാക്കറിന് പുതിയ കുതിരയെ സമ്മാനിച്ച് ദുബായ് ഭരണാധികാരി. സ്വന്തം കുതിരയെ കെട്ടിപ്പിടിച്ചു കരയുന്ന ഇറാഖി ബാലികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് തരംഗമായത്.
അടുത്തിടെയാണ് കുതിരയ്ക്ക് സുഖമില്ലാതായതെന്നും രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും ഫാക്കർ വീഡിയോയില്‍ പറയുന്നു. വീഡിയോ ശ്രദ്ധയില്‍ പെട്ട ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുഞ്ഞ് ഫാക്കറിന് കുതിരയെ സമ്മാനിക്കുകയായിരുന്നു.
https://twitter.com/wamnews/status/1683418336271499264?s=20