തിരുവനന്തപുരം: എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നല്‍കിയ ചിക്കന്‍ ബിരിയാണി കഴിച്ചു നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ചിക്കന്‍ ബിരിയാണ് നല്‍കിയത്.
ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്നും നല്‍കിയ ചിക്കന്‍ ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഹോസ്റ്റലില്‍ തിരികെ ചെന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു.
തുടര്‍ന്ന് ഇവരെ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. 30 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.