കോട്ടയം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി ജോസഫിനും ചുമതല നല്‍കി നേതൃത്വം. ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും. കൂടാതെ, പഞ്ചായത്തുകളുടെ ചുമതലയും മുതിര്‍ന്ന നേതാക്കളെ ഏല്‍പ്പിക്കാനാണ് തീരുമാനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആദ്യമണിക്കൂറില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കൂട്ടായ പ്രവര്‍ത്തനം നടത്താനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം.
നിലവില്‍ മുന്‍ഗണന ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന് തന്നെയാണ്. മകള്‍ അച്ചു ഉമ്മന്റെ പേരും ചര്‍ച്ചയില്‍ വന്നതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മന്‍ ആണെന്നും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മികച്ച വിജയം കൈവരിച്ച് മണ്ഡലം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമം.