അജ്മാന്‍: അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും ഷാർജ റോളയിലേക്കുളള (എസ്എച്ച്ജെ2) ബസ് റൂട്ട് താല്‍ക്കാലികമായി നിർത്തുന്നു. ഓഗസ്റ്റ് 1 മുതലാണ് ബസ് നിർത്തലാക്കുന്നതെന്ന് അജ്മാന്‍ ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇനിമുതല്‍ അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ നിന്ന് ഷാർജ റോളയിലേക്ക് പോകുന്നവർക്ക് രണ്ട് ബസ് മാറിക്കയറേണ്ടിവരും. അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ നിന്ന് എജെ2 ബസില്‍ അല്‍ മുസല്ല ബസ് സ്റ്റേഷനിലെത്തി എസ് എച്ച് ജെ 1 ബസില്‍ കയറി ഷാർജ റോളയിലേക്ക് എത്താമെന്നും അജ്മാന്‍ ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.