യൂത്ത് ലീഗ് പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം; അഞ്ചുപേര്‍ അറസ്റ്റില്‍

യൂത്ത് ലീഗ് പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം; അഞ്ചുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മുസ്ലിം യൂത്തീഗ് കാഞ്ഞങ്ങാട് നടത്തിയ പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. കല്ലൂരാവി സ്വദേശികളായ അബ്ദുല്‍ സലാം (18), ഷെരീഫ് (38), കാലിച്ചാനടുക്കത്തെ ആഷിര്‍ (25) ഇഖ്ബാല്‍ റോഡിലെ അയൂബ് പി.എച്ച് (45), പടന്നക്കാട് കരക്കുണ്ടിലെ പി.മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്.

മതവികാരം വ്രണപ്പെടുത്തല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസ്. യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലാണ് പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്.

എഴുതി തയ്യാറാക്കിയതില്‍ നിന്ന് മാറി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കിയതില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.