മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണം; ഫിഷറീസ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി

മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണം; ഫിഷറീസ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശം. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് കാട്ടി ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കും.

മഴക്കാലമായതോടെ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ പത്താം തീയതി മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അപകടമേഖല സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ മത്സ്യ തൊഴിലാളികള്‍ തടഞ്ഞിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ മന്ത്രിമാരുടെ പ്രസ്താവനകള്‍ വലിയ വിവാദങ്ങളാണ് പിന്നീടുണ്ടാക്കിയത്. മന്ത്രിമാരെ തടഞ്ഞെന്ന കാരണം കാട്ടി തിരുവനന്തപുരം അതിരൂപത വികാരി ജനറലായ ഫാ.യൂജിന്‍ പെരേരയ്ക്കെതിരെ കലാപഹ്വാനത്തിന് പൊലീസ് കേസെടുത്ത സംഭവവും ഉണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.