മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; മത്സ്യബന്ധന ബോട്ട് വീണ്ടും മറിഞ്ഞു

മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; മത്സ്യബന്ധന ബോട്ട് വീണ്ടും മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് വീണ്ടും അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ശക്തമായ തിരയില്‍പ്പെട്ട് വളളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ഷിബുവിനെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഷിബുവിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു.

മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മുതലപ്പൊഴിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഫിഷറീസ് വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഇത് അവഗണിക്കുകയാണെന്നാണ് പരാതി. ഈ പശ്ചാത്തലത്തിലാണ് മുതലപ്പൊഴിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മത്സ്യത്തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.