തിരുവനന്തപുരം: സഭാ ടിവിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി നിയമസഭ. നിയമസഭക്കുളളിലെ സര്‍ക്കാര്‍ നിലപാടുകളെ ചോദ്യം ചെയ്യുന്ന രീതിയില്‍ വീഡിയോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം. അതേസമയം നിയമസഭയിലെ ചോദ്യോത്തര വേള പുനസ്ഥാപിക്കണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല.
സഭാ ടിവിയുടെ ഉളളടക്കം സമൂഹ മാധ്യമങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ കടപ്പാട് രേഖപ്പെടുത്തണം. ഇന്‍സ്റ്റഗ്രാമില്‍ ഉളളടക്കം എടുത്താല്‍ സഭാ ടിവിയെ മെന്‍ഷന്‍ ചെയ്യണം. വീഡിയോ ഉപയോഗിക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്ന വിധം ലോഗോയും വാട്ടര്‍മാര്‍ക്കും പ്രദര്‍ശിപ്പിക്കണം. ചെറിയൊരു ഭാഗം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരിപ്പിക്കരുത്. സര്‍ക്കാരിനെയോ നിയമസഭയെയോ ജനപ്രതിനിധികളെയോ കരിവാരി തേക്കാനായി
ഉപയോഗിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള തലക്കെട്ടുള്‍ സഭാ ടിവിയുടെ വീഡിയോകള്‍ക്ക് നല്‍കരുത് എന്നിവയാണ് മാധ്യമങ്ങള്‍ക്കായി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍.