'പെണ്‍കുട്ടികള്‍ക്ക് കാലിലെയും കൈയിലെയും തഴമ്പ് ഇഷ്ടമല്ലാത്തതിനാല്‍ യുവാക്കള്‍ കള്ള് ചെത്താന്‍ വരുന്നില്ല': ഇ.പി ജയരാജന്‍

'പെണ്‍കുട്ടികള്‍ക്ക് കാലിലെയും കൈയിലെയും തഴമ്പ് ഇഷ്ടമല്ലാത്തതിനാല്‍ യുവാക്കള്‍ കള്ള് ചെത്താന്‍ വരുന്നില്ല': ഇ.പി ജയരാജന്‍

കണ്ണൂര്‍: കള്ള് ചെത്താന്‍ ചെറുപ്പക്കാരെ കിട്ടുന്നില്ലെന്ന പരാതിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കൈയിലെയും കാലിലെയും തഴമ്പ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് യുവാക്കള്‍ കള്ള് ചെത്താന്‍ വരാത്തതെന്നും തെങ്ങില്‍ കയറാന്‍ പുതിയ സംവിധാനം കൊണ്ടുവരണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമാക്കി അവതരിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് ഇന്നലെ പറഞ്ഞിരുന്നു. കേരള ടോഡി എന്ന പേരില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി കള്ളുഷാപ്പുകളെ മാറ്റുമെന്നും എം.ബി രാജേഷ് പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.