യൂത്ത് ലീഗ് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം; പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

യൂത്ത് ലീഗ് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം; പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. യൂത്ത് ലീഗ് പ്രവര്‍ത്തകരായ പി.എം നൗഷാദ്, സായ സമീര്‍, പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുദ്രാവാക്യം വിളിച്ചു നല്‍കിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ സലാമും ഇന്നലെ പിടിയിലായിരുന്നു.

യൂത്ത് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്തത്.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ബിജെപി വക്താവ് അമിത് മാളവ്യ അടക്കുമുള്ളവര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.