തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി.ജയരാജന്റെ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിക്ക് പിന്നാലെയാണ് നടപടി.
സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസംഗത്തെച്ചൊല്ലി ബിജെപി, യുവമോര്‍ച്ചാ നേതാക്കളും പി.ജയരാജനും നടത്തിയ ഭീഷണി പ്രസംഗങ്ങളാണ് ജയരാജന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായത്.
തന്റെ പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എന്‍ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ.ഗണേഷ് നടത്തിയ വെല്ലുവിൡ് ജയരാജന്‍ മറുപടി പറഞ്ഞിരുന്നു.
ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു പി.ജയരാജന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി, സിപിഎം നേതാക്കള്‍ തമ്മില്‍ വാക്‌പോരും അരങ്ങേറിയിരുന്നു.
അതിനിടെ ഇന്ന് തലശേരിയിലും ന്യൂമാഹിയിലും യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ ജയരാജനെതിരെ കൂടുതല്‍ ഭീഷണി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതോടെയാണ് അദേഹത്തിന്റെ സുരക്ഷ കൂട്ടിയത്.