തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ എട്ടരയോടെ തിരുവനന്തപുരത്തെ ചെമ്പകമംഗലത്ത് ആയിരുന്നു അപകടം. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് സൂചന.
ആറ്റിങ്ങല്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ആര്‍ എന്‍ എ 890 നമ്പര്‍ വേണാട് ബസാണ് ഓട്ടത്തിനിടെ തീപിടിച്ചത്. ബസിന്റെ മുന്‍ ഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി എല്ലാവരെയും പുറത്തിറക്കുകയായിരുന്നു. പിന്നാലെ ബസ് പൂര്‍ണമായി കത്തി നശിച്ചു.
ഫയര്‍ഫോഴ്‌സ് എത്തിയാണ് ബസിലെ തീയണച്ചത്. ഉള്‍വശം പൂര്‍ണമായും കത്തി. ഇതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു.