ക്വീന്‍സ്‌ലാന്‍ഡ്: സംയുക്ത സൈനികാഭ്യാസത്തിനിടെ ഓസ്ട്രേലിയന്‍ സൈനിക ഹെലികോപ്റ്റര്‍ (എഡിഎഫ്) ക്വീന്‍സ്ലാന്‍ഡിലെ ഹാമില്‍ട്ടണ്‍ ദ്വീപിന് സമീപം കടലില്‍ തകര്‍ന്നു വീണു. അപകടത്തില്‍ നാല് പേര്‍ മരിച്ചതായാണ് സൂചന.
അമേരിക്കയും ഓസ്ട്രേലിയയും തമ്മില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന താലിസ്മാന്‍ സാബര്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയോടെ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ഹാമില്‍ട്ടണ്‍ ദ്വീപിന് സമീപം കടലില്‍ തകര്‍ന്നു വീണതായി ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ കാണാതായ സംഘത്തിലെ നാലു പേര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.