കൊച്ചി: ആലുവയില്‍ ക്രൂരമായി പീഡിപ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കാരിക്കും. രാവിലെ 10ന് കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ എട്ടോടെ കുട്ടി പഠിച്ചിരുന്ന ആലുവ തായ്ക്കാട്ടുകര ഐഡിയല്‍ സ്‌കൂള്‍ കോംപ്ലക്‌സില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
കുഞ്ഞിനെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നല്‍കി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുള്ള പ്രതി അസ്ഫാഖിനെ ഇന്ന് 11 മണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും. തിങ്കളാഴ്ചയാണ് കസ്റ്റഡി അപേക്ഷ നല്‍കുക.