അഞ്ച് വയസുകാരിയുടെ കൊലപാതകം: കൊന്നവനെ ജനങ്ങള്‍ ശിക്ഷിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനത്തിന് പിന്നാലെ നടന്‍ സിദ്ദിഖിന്റെ പോസ്റ്റും വൈറല്‍

അഞ്ച് വയസുകാരിയുടെ കൊലപാതകം: കൊന്നവനെ ജനങ്ങള്‍ ശിക്ഷിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനത്തിന് പിന്നാലെ നടന്‍ സിദ്ദിഖിന്റെ പോസ്റ്റും വൈറല്‍

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം മലയാളക്കരയുടെ കണ്ണു നനയിക്കുകയാണ്. പ്രതിയെ നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഈ അവസരത്തില്‍ നടന്‍ സിദ്ദിഖ് പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആകുന്നത്. 

ഈ സംഭവത്തോട് അനുബന്ധിച്ച് നടന്‍ സിദ്ദിഖ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ രംഗമാണ് പങ്കുവച്ചിരിക്കുന്നത്.

'നമ്മള്‍ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റകയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ', എന്ന സംഭാഷണമാണ് ആ ഭാഗത്ത് സിദ്ദിഖ് പറയുന്നത്.

ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് നടന്‍ എത്തുന്നത്. ചിത്രത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുന്ന രംഗമാണ് വീഡിയോയിലുടെ അദ്ദേഹം പങ്കുവെച്ചത്.

അതിഥികളായി നമ്മുടെ നാട്ടില്‍ എത്തുന്ന ഇവരുടെ ജീവിതത്തിലെ ഈ മുറിവ് ഒരിക്കലും ഉണങ്ങുകയില്ല. നാം സുരക്ഷിതര്‍ എന്നു പറയുമ്പോള്‍ അരക്ഷിതാവസ്ഥ നടമാടുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. ഈ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളക്കര ഒന്നാകെ. പൊലീസിനെ വിമര്‍ശിച്ച് കൊണ്ട് വിവിധ ഭാഗങ്ങളില്‍ നിന്നും രോഷവും ഉയരുന്നുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.