പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ടി.കെ വിനോദ് കുമാര്‍ ഐപിഎസ് (എഡിജിപി) ഇനി വിജിലന്‍സ് ഡയറക്ടര്‍ ചുമതല വഹിക്കും. മനോജ് എബ്രഹാം ഐപിഎസിനെ പുതിയ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. കെ. പദ്മകുമാര്‍ ഐപിഎസിനെ ഫയര്‍ഫോഴ്സ് മേധാവിയായും ബല്‍റാം കുമാര്‍ ഉപാദ്ധ്യായി ഐപിഎസിനെ ജയില്‍ മേധാവിയായും നിയമിച്ചു.

കൂടാതെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ. സേതുരാമന്‍ ഐപിഎസിനെ മാറ്റി. പകരം ഇവിടെ പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍ ആയി ചുമതല ഏല്‍ക്കുന്നത് എ. അക്ബര്‍ ഐപിഎസ് ആണ്. സേതുരാമന്‍ ഇനി ഉത്തര മേഖല ഐജിയാകും. മുമ്പ് ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തേക്ക് ചുമതല നല്‍കി. എം.ആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.