വ്യാപക വിമര്‍ശനത്തിനിടെ ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വ്യാപക വിമര്‍ശനത്തിനിടെ ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആലുവ: സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനിടെ ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിനൊപ്പം രാത്രി പത്ത് മണിയോടെയാണ് എത്തിയത്.

മന്ത്രിയെ കണ്ടതോടെ മാതാവ് പൊട്ടിക്കരഞ്ഞു. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ മാതാവിനേയും വാടക വീട്ടില്‍ ഉണ്ടായിരുന്ന പിതാവിനേയും മൂന്ന് സഹോദരങ്ങളേയും ആശ്വസിപ്പിച്ച ശേഷം അല്പനേരം വീട്ടില്‍ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്. 

പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിയില്‍ കേസ് നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വീട്ടില്‍ നിന്ന് മടങ്ങവേ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി വ്യക്തമാക്കി.

എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് കാട്ടി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ല. കേസില്‍ പഴുതടച്ചുള്ള അന്വേഷണം നടക്കുമെന്നും മന്ത്രി പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.