പാലക്കാട്: കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. ഇന്നലെ അര്‍ദ്ധരാത്രിയോടെ കോങ്ങാട് പെരിങ്ങോട് ജംഗ്ഷനില്‍ ബസ് എത്തിയപ്പോഴാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പെരിങ്ങോട് വളവില്‍ വെച്ച് ബസ് തിരിച്ചപ്പോഴായിരുന്നു അപകടം. 21 പേര്‍ ബസിലുണ്ടായിരുന്നു. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.