അലക്ഷ്യമായി വാഹനം ഓടിച്ചു; വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

അലക്ഷ്യമായി വാഹനം ഓടിച്ചു; വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

തിങ്കളാഴ്ച കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുവേ സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

ബൈക്ക് യാത്രികനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തില്‍ സുരാജിന് കാര്യമായ പരിക്കുകളില്ല. നടന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.