അബുദാബി: യുഎഇയിൽ 24 മണിക്കൂറിനിടെ 1295 പേർ കോവിഡ് മുക്തരായി. യുഎഇയില്‍ 944 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തില്‍ താഴെയാകുന്നത്. ഒക്ടോബർ 19 നാണ് ഇതിന് മുന്‍പ് ആയിരത്തില്‍ താഴെ റിപ്പോർട്ട് ചെയ്തത്. 915 കേസുകളാണ് അന്ന് റെക്കോർഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് 1000 ത്തിനും 1400 നും ഇടയിലായിരുന്നു പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ കണക്ക്. രാജ്യത്തെ ആകെ രോഗബാധിതർ 201836 ആയി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 657 ആയും ഉയർന്നു. 1265 പേർ രോഗമുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തരാകുന്നവർ 178,672 ആയും ഉയർന്നു.