ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഹോദരനായ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദിനൊപ്പം വിശ്രമവേളകള്‍ ചെലവിടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
ലണ്ടനില്‍ നിന്നുളള ചിത്രങ്ങള്‍ ഖലീഫ സയീദ് സുലൈമാനാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. റസ്റ്ററന്‍റില്‍ ഇരിക്കുന്നതും പരസ്പരം നോക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രം പങ്കുവയ്ക്കുകയും കമന്‍റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.