ദുബായ്: യുഎഇയില്‍ ആഗസ്റ്റ് മാസത്തേക്കുളള ഇന്ധനവിലയില്‍ വർദ്ധനവ്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 14 ഫില്‍സാണ് ആഗസ്റ്റ് മാസത്തെ വില. ജൂലൈയില്‍ ഇത് 3 ദിർഹമായിരുന്നു.
സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 02 ഫില്‍സായി. ജൂലൈയില്‍ ഇത് 2 ദിർഹം 89 ഫില്‍സായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 95 ഫില്‍സായും ഉയർന്നു. ജൂലൈയില്‍ ഇത് 2 ദിർഹം 81 ഫില്‍സായിരുന്നു.
ഡീസല്‍ വിലയിലും വർദ്ധനവുണ്ട്. ലിറ്ററിന് 2 ദിർഹം 76 ഫില്‍സായിരുന്ന ഡീസല്‍ വില ആഗസ്റ്റ് മാസത്തില്‍ 2 ദിർഹം 95 ഫില്‍സായി ഉയർന്നു.