ഇലക്ട്രിക് ബസുകളും ടാക്സികളും പുറത്തിറക്കി ഷാർജ ആർടിഎ

ഇലക്ട്രിക് ബസുകളും ടാക്സികളും പുറത്തിറക്കി ഷാർജ ആർടിഎ

ഷാർജ: പൊതുഗതാഗതം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി എമിറേറ്റില്‍ ഇലക്ട്രിക് ബസുകളും ടാക്സികളും പുറത്തിറക്കി ഷാർജ ഗതാഗതവകുപ്പ്. 27 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ഇലക്ട്രിക് ബസുകള്‍ക്ക് പുറമെ 10 സമ്പൂർണ ഇലക്ട്രിക് വാഹനങ്ങള്‍ ഗതാഗതവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് വൈദ്യുതിയിലും ഇന്ധനത്തിലും പ്രവർത്തിക്കുന്ന 750-ലധികം ഹൈബ്രിഡ് വാഹനങ്ങൾ നിലവില്‍ ഷാർജ ഗതാഗത വകുപ്പിലുണ്ട്. ടെസ്‌ല മോഡൽ എസ്, മോഡൽ 3 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

എമിറേറ്റിലെ താമസക്കാരുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പൊതുഗതാഗത ബസുകളുടെയും ഇലക്‌ട്രിക് ടാക്‌സികളുടെയും സേവനം വർദ്ധിപ്പിക്കും. സർക്കാർ ഓഫീസുകളിലേക്കും താമസമേഖലയിലേക്കും വ്യാപരമേഖലയിലേക്കും പൊതുഗതാഗത ശൃംഖല സേവനം നല്‍കുന്നുണ്ടെന്ന് ആർടിഎ അറിയിച്ചു. പൊതുവാഹനങ്ങളുടെ സഞ്ചാരസമയം ഷാർജ ആപ്പിലൂടെ മനസിലാക്കാന്‍ സാധിക്കും. ആപ്പിള്‍ ആന്‍ട്രോയിഡ് പ്ലേസ്റ്റോറുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.