ഖത്തറില്‍ ഇന്ധന വില കുറയും

ഖത്തറില്‍ ഇന്ധന വില കുറയും

ദോഹ: ഖത്തറില്‍ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും. പ്രീമിയം പെട്രോള്‍,വില ലിറ്ററിന് 1.90 ഖത്തർ റിയാല്‍ ആകുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. ജൂലൈയില്‍ വില ലിറ്ററിന് 1.95 ആയിരുന്നു പ്രീമിയം പെട്രോള്‍ വില.പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു.

അതേസമയം, സൂപ്പര്‍ പെട്രോളിന്‍റേയും ഡീസലിന്‍റേയും വില മാറ്റമില്ലാതെ തുടരുമെന്നും ഖത്തര്‍ എനര്‍ജി അറിയിച്ചു.കഴിഞ്ഞ ഏതാനും മാസങ്ങളായി സൂപ്പര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില മാറ്റമില്ലാതെ തുടരുകയാണ്. പ്രീമിയം പെട്രോള്‍ വിലയിൽ മാത്രമാണ് ഭേദഗതികൾ വരാറുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.