കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക്ക് ആലത്തിനെ പത്ത് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ പത്ത് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. വീണ്ടും സമര്‍പ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്‌സോ കോടതി പരിഗണിക്കുകയായിരുന്നു.
അതേസമയം പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസ്ഫാക് ആലം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2018ല്‍ ഡല്‍ഹി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ പിടിയിലായിട്ടുണ്ട്.