ഡബ്ലിന്‍: അയര്‍ലണ്ട് മലയാളിയും ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ താമസക്കാരിയുമായ സിസിലി സെബാസ്റ്റ്യന്‍ ചെമ്പകശേരില്‍ നിര്യാതയായി. ഡബ്ലിന്‍ ബ്ലാക്ക് റോക്ക് ബൂട്ടേഴ്‌സ് ടൗണിലെ കോര തോമസിന്റെ (തമ്പിച്ചായന്‍,റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍,tico ltd) ഭാര്യയാണ്.
ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളാണ് സിസിലി സെബാസ്റ്റ്യന്‍. സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മുന്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറുമായിരുന്നു.
ഡബ്ലിനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായി ഇടപെട്ടിരുന്ന സിസിലി സെബാസ്റ്റ്യന്‍ ഐറിഷ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡന്റും ആയിരുന്നു. സംസ്‌കാര ശുശ്രുഷകള്‍ അടക്കമുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.