ഒന്നാം പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 16 മുതല്‍ 24 വരെ

ഒന്നാം പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 16 മുതല്‍ 24 വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 16 മുതല്‍ 24 വരെ നടത്തുവാന്‍ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് ഐഎസിന്റെ അധ്യക്ഷതയില്‍ കൂടിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

യുപി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലം പരീക്ഷകള്‍ ഓഗസ്റ്റ് 16 മുതലും എല്‍ പി പരീക്ഷകള്‍ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24 ന് അവസാനിക്കും. ഓഗസ്റ്റ് 25 ന് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും 26 ന് അടച്ച് സെപ്റ്റംബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കും.

ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെയാണ് തയ്യാറാക്കുന്നത്. എന്നാല്‍, പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിദ്യാലയങ്ങളില്‍ തന്നെ തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം. മുന്‍ വര്‍ഷവും അങ്ങനെ തന്നെയായിരുന്നു.

അക്കാദമിക്ക് കലണ്ടര്‍ അനുസരിച്ച് 17നാണ് പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ച 19 ന് സ്‌കൂളുകളില്‍ പിഎസ്സി പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഒരു ദിവസം മുന്‍പേ പരീക്ഷ ആരംഭിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.