തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.
അതേസമയം പ്രതി അസഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അന്വേഷണ സംഘം ബിഹാറിലേക്ക് പോകൂ എന്ന് ഡിഐജി എ. ശ്രീനിവാസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അസഫാക് ആലമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പോക്സോ കോടതിയാണ് ഉത്തരവിട്ടിരുന്നു.