കോട്ടയം: മികച്ച വനിതാ ശിശു സൗഹൃദ ആശുപത്രിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം കോട്ടയം കാരിത്താസ് ആശുപത്രിക്ക്.
ലോക മുലയൂട്ടല്‍ വാരാചരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് പുരസ്‌കാരം ഏറ്റുവാങ്ങി.
വനിതാ ശിശു ആരോഗ്യരംഗത്ത് കാരിത്താസ് പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയാണ് ഈ നേട്ടത്തിന് പിന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കാരിത്താസ് ഹോസ്പിറ്റല്‍ ശിശുരോഗ വിഭാഗം മേധാവി ഡോ. സുനു ജോര്‍ജ് ചടങ്ങില്‍ സംബന്ധിച്ചു.