ശാസ്ത്ര ബോധം വളര്‍ത്താന്‍ സ്വന്തം മതം വെച്ച് ഉദാഹരണം പറയണം: ഷംസീറിനെതിരെ പി.സി ജോര്‍ജ്

ശാസ്ത്ര ബോധം വളര്‍ത്താന്‍ സ്വന്തം മതം വെച്ച് ഉദാഹരണം പറയണം: ഷംസീറിനെതിരെ പി.സി ജോര്‍ജ്

കോട്ടയം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ എന്‍എസ്എസ് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ശാസ്ത്ര ബോധം വളര്‍ത്താന്‍ മതം വെച്ച് ഉദാഹരണം പറയുമ്പോള്‍ സ്വന്തം മതം ചൂണ്ടിക്കാണിച്ച് പറയണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

മറ്റൊരു മത വിശ്വാസത്തെ ഉദാഹരിക്കുമ്പോഴാണ് മതനിന്ദ ആയി തോന്നുന്നതെന്നും ഷംസീറിന് സ്വന്തം മതത്തില്‍ നിന്നു തന്നെ എത്രയോ ഉദാഹരണം പറയാമായിരുന്നു എന്നും പിസി ജോര്‍ജ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഷംസീറിന്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് എല്ലാം കേട്ടു . ശാസ്ത്ര ബോധം വളര്‍ത്താനുള്ള അദ്ദേഹത്തിന്റെ ത്വരയെ അഭിനന്ദിക്കുന്നു. പക്ഷേ ഒരു കാര്യം, ശാസ്ത്ര ബോധം വളര്‍ത്താന്‍ മതം വെച്ചു ഉദാഹരണം പറയുമ്പോള്‍ സ്വന്തം മതം വെച്ചു പറയണം മറ്റൊരു മത വിശ്വാസത്തെ വെച്ചു ഉദാഹരണം പറയുമ്പോളാണ് മതനിന്ദ ആയി അവര്‍ക്കു തോന്നുന്നത് .

ഷംസീറിനു സ്വന്തം മതത്തില്‍ നിന്നു തന്നെ എത്രയോ ഉദാഹരണം പറയാമായിരുന്നു. മറന്നതോ അതോ ബോധപൂര്‍വം ഒഴിവാക്കിയതോ ?

സ്വന്തം മതം പ്രോഗ്രസിവ് ചിന്താഗതിയുള്ളതാണെന്നു ഒരിക്കല്‍ പറഞ്ഞ ഷംസീര്‍ മറ്റൊരു മതത്തിലെ വിശ്വാസത്തെ ശാസ്ത്രത്തിന്റെ പേര് പറഞ്ഞു അധിക്ഷേപിച്ചതിലുള്ള ഉദ്ദേശ ശുദ്ധിയെയാണ് എന്‍എസ്എസ് ചോദ്യം ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.