കൊച്ചി: പ്രതിയെ പിടികൂടാന്‍ സംസ്ഥാനത്തെത്തിയ മൂന്ന് കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് കേരള പൊലീസ്.
കര്‍ണാടകയിലെ വൈറ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സി.ഐ അടക്കമുള്ള മൂന്ന് പേര്‍ക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. മട്ടാഞ്ചേരി സ്വദേശിയായ പ്രതിയെ പിടികൂടാന്‍ വന്ന സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
പൊലീസ് ഉദ്യോഗസ്ഥരായ വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431, 432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കര്‍ണാടകയിലെ വൈറ്റ്‌ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതിയുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നതും പിന്നീട് കേസെടുക്കുന്നതും.