ആലപ്പുഴ: ചരിത്രത്തിലാദ്യമായി ഭരണ തലപ്പത്ത് ടേൺ വ്യവസ്ഥ നടപ്പാക്കി സിപിഎമ്മും. വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം ഭരണം നടത്തുന്ന നഗരസഭയിൽ ഇന്ന് നേതൃമാറ്റം.
ആലപ്പുഴ നഗരസഭ അധ്യക്ഷയായിരുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗം സൗമ്യ രാജ് രാജിവെച്ചതിനെ തുടർന്ന് സിപിഎമ്മിലെ തന്നെ കെ.കെ. ജയമ്മ ഇന്ന് പുതിയ അധ്യക്ഷയായി ചുമതലയേൽക്കും. കടുത്ത വിഭാഗീയതയാണ് പിന്നിലെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് സമയത്തെ ധാരണ പ്രകാരമാണ് നേതൃമാറ്റമെന്നാണ് ജില്ല നേതൃത്വം പറയുന്നത്. അന്ന് രണ്ടരവർഷം സൗമ്യക്കും അടുത്ത ഊഴം കെ.കെ. ജയമ്മക്കും നൽകാമെന്ന് വാക്ക് കൊടുത്തിരുന്നു. അത്തരം കരാറും വാക്കുകൊടുക്കലും ഉണ്ടായിരുന്നില്ലെന്നാണ് സൗമ്യ രാജിനെ അനുകൂലിക്കുന്നവർ പറയുന്നത്.