അലൈന്‍ : യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. അലൈനില്‍ മഴയ്ക്കൊപ്പം ആലിപ്പഴവർഷവുമുണ്ടായി. മഴയുടെ പശ്ചാത്തലത്തില്‍ റോഡുകളില്‍ പോലീസ് വേഗപരിധി കുറച്ചു. റോഡുകളില്‍ കാഴ്ചപരിധി കുറഞ്ഞതോടെയാണ് വേഗപരിധിയില്‍ പോലീസ് മാറ്റം വരുത്തിയത്. മണിക്കൂറില്‍ 120 കിലോമീറ്ററിന് മുകളില്‍ വേഗം പാടില്ലെന്നായിരുന്നു നിർദ്ദേശം.
മേഖലയുടെ വിവിധ ഇടങ്ങളില്‍ മഴയുടെ തീവ്രത വർദ്ധിച്ചതോടെ ഓറഞ്ച് അലർട്ടും നല്‍കിയിരുന്നു. മലാഖിത് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. അല്‍ ഹിയാറിലും മഴ പെയ്തു. ശക്തമായ മഴയെ തുടർന്ന് വ്യാഴാഴ്ച ഷാർജയിലെ വിവിധയിടങ്ങളിലും എൻ.സി.എം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. മഴയുടെ ദൃശ്യങ്ങള്‍ പലരും സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.